Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sri Lankan Navy

204 ഇറേനിയൻ നാ​വി​ക​രെ രക്ഷപ്പെടുത്തി ശ്രീലങ്ക

കൊ​​​​ളം​​​​ബോ: ശ്രീ​​​​ല​​​​ങ്ക​​​​ന്‍ തീ​​​​ര​​​​ത്തി​​​​നു സ​​​​മീ​​​​പം എ​​ൻ​​ജി​​ന്‍ ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യ ഇ​​​​റേ​​​​നി​​​​യ​​​​ന്‍ യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലി​​​​ലെ 204 നാ​​​​വി​​​​ക​​​​രെ കൊ​​​​ളം​​​​ബോ​​​​യി​​​​ലേ​​​​ക്ക് മാ​​​​റ്റി​​​​യെ​​​​ന്ന് ശ്രീ​​​​ല​​​​ങ്ക​​​​ന്‍ നാ​​​​വി​​​​ക​​​​സേ​​​​ന.

ക​​​​പ്പ​​​​ല്‍ ട്രി​​​​ങ്കോ​​​​മാ​​​​ലി​​​​യു​​​​ടെ കി​​​​ഴ​​​​ക്ക​​​​ന്‍ തു​​​​റ​​​​മു​​​​ഖ​​​​ത്ത് എ​​​​ത്താ​​​​ന്‍ കു​​​​റ​​​​ഞ്ഞ​​​​ത് ര​​​​ണ്ടു ദി​​​​വ​​​​സ​​​​മെ​​​​ങ്കി​​​​ലും എ​​​​ടു​​​​ക്കു​​​​മെ​​​​ന്നും നാ​​​​വി​​​​ക​​​​സേ​​​​ന അ​​​​റി​​​​യി​​​​ച്ചു. ഐ​​​​ആ​​​​ര്‍​ഐ​​​​എ​​​​സ് ബു​​​​ഷെ​​​​ഹ​​​​ര്‍ എ​​​​ന്ന ക​​​​പ്പ​​​​ലി​​​​ല്‍ നാ​​​​ലു നാ​​​​വി​​​​ക​​​​ര്‍ തു​​​​ട​​​​രു​​​​ന്നു​​​​ണ്ട്.

ശ്രീ​​​​ല​​​​ങ്ക​​​​ന്‍ സ​​​​മു​​​​ദ്രാ​​​​തി​​​​ര്‍​ത്തി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​ക്കാ​​​​ന്‍ ക​​​​പ്പ​​​​ലി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും നാ​​​​വി​​​​ക​​​​സേ​​​​നാ വ​​​​ക്താ​​​​വ് ക​​​​മാ​​​​ന്‍​ഡ​​​​ര്‍ ബു​​​​ദ്ദി​​​​ക സ​​​​മ്പ​​​​ത്ത് പ​​​​റ​​​​ഞ്ഞു. ഇ​​​​റേ​​​നി​​​​ന്‍ നാ​​​​വി​​​​ക​​​​രെ കൊ​​​​ളം​​​​ബോ​​​​യി​​​​ലെ വ​​​​ട​​​​ക്ക​​​​ന്‍ പ്ര​​​​ദേ​​​​ശ​​​​മാ​​​​യ വെ​​​​ലി​​​​സാ​​​​ര​​​​യി​​​​ലെ നാ​​​​വി​​​​ക ക്യാ​​​​മ്പി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​യി. ക​​​​പ്പ​​​​ലി​​​​ല്‍ 208 പേ​​​​രു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​ല്‍ 53 ഓ​​​​ഫീ​​​​സ​​​​ര്‍​മാ​​​​രും 84 കേ​​​​ഡ​​​​റ്റു​​​​ക​​​​ളും 48 മു​​​​തി​​​​ര്‍​ന്ന നാ​​​​വി​​​​ക​​​​രും 23 നാ​​​​വി​​​​ക​​​​രും ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം, യു​​​​എ​​​​സ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ ത​​​​ക​​​​ര്‍​ന്ന ക​​​​പ്പ​​​​ലി​​​​ലെ നാ​​​​വി​​​​ക​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം സൂ​​​​ക്ഷി​​​​ക്കാ​​​​ന്‍ സ്ഥ​​​​ല​​​​മി​​​​ല്ലാ​​​​തെ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​യാ​​​​ണ് ശ്രീ​​​​ല​​​​ങ്ക. ഐ​​​​റി​​​​സ് ഡേ​​​​ന ത​​​​ക​​​​ര്‍​ന്ന് 90ല​​​​ധി​​​​കം നാ​​​​വി​​​​ക​​​​രാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ താ​​​​ത്കാ​​​​ലി​​​​ക കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ സൂ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

വി​​​​​​​​​ശാ​​​​​​​​​ഖ​​​​​​​​​പ​​​​​​​​​ട്ട​​​​​​​​​ണ​​​​​​​​​ത്ത് ന​​​​​​​​​ട​​​​​​​​​ന്ന മി​​​​​​​​​ല​​​​​​​​​ന്‍ 2026 രാ​​​​​​​​​ജ്യാ​​​​​​​​​ന്ത​​​​​​​​​ര നാ​​​​​​​​​വി​​​​​​​​​കാ​​​ഭ്യാ​​​​​​​​​സ​​​​​​​​​ത്തി​​​​​​​​​ല്‍ പ​​​​​​​​​ങ്കെ​​​​​​​​​ടു​​​​​​​​​ത്ത​​​​​​​​​ശേ​​​​​​​​​ഷം ഇ​​​​​​​​​റാ​​​​​​​​​നി​​​​​​​​​ലേ​​​​​​​​​ക്കു പോ​​​​​​​​​യ ഐ​​​​​​​​​റി​​​​​​​​​സ് ഡേ​​​​​​​​​ന​​​യെ യു​​​എ​​​സ് അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി ആ​​​​​​​​​ക്ര​​​​​​​​​മി​​​​​​​​​ച്ചു മു​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Latest News

Corehub Up